പരിശോധന ഫലം വൈകുന്നു ബുദ്ധിമുട്ടിലായി യാത്രക്കാര്‍

0

കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധന ഫലം വൈകുന്നത് സെന്ററിലെ ജീവനക്കാര്‍ക്കും ഇവിടെ പരിശോധനക്കെത്തുന്നവര്‍ക്കും ഒരുപോല ബുദ്ധിമുട്ടാകുന്നു. നിലവില്‍ ഇവിടെ ടെസ്റ്റ് ചെയ്യുന്നവരുടെ ഫലം നാല് മുതല്‍ ആറ് ദിവസം വരെയാണ് വൈകുന്നത്. മുമ്പ് രണ്ട് ദിവസത്തിനകം ഫലം നല്‍കാന്‍ കഴിഞ്ഞിരുന്നു. മാസ് ടെസ്റ്റിംഗാണ് ഫലം വൈകാന്‍ കാരണമെന്നാണ് അറിയുന്നത്.

സംസ്ഥാന അതിര്‍ത്തി കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലാണ് വൈകുന്നത്. നിലവില്‍ നാല് മുതല്‍ ആറ് ദിവസം വരെ വൈകിയാണ് ടെസ്റ്റിന്റെ ഫലം ലഭിക്കുന്നത്. ഇത് ഇവിടെയുള്ള ജീവനക്കാര്‍ക്കും ടെസ്റ്റിനെത്തുന്നവര്‍ക്കും ഒരുപോലെയണ് ബുദ്ധിമുട്ടാകുന്നു. യാത്രാപരവും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റും സെന്ററിലെത്തി ടെസ്റ്റ് നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട ദിവസത്തിനകം ലഭിച്ചിരുന്ന ആര്‍ടിപിസിആര്‍ ഫലം ദിവസങ്ങള്‍ വൈകുന്നത് ഇവരുടെ യാത്രയെയും ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്. നിലവില്‍ മാസ് ടെസ്റ്റിംഗ് നടന്നതും കുടുതല്‍ സാമ്പിളുകള്‍ എത്തുമ്പോള്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമില്ലയ്മയും പരിശോധ ഫലത്തെ ബാധിക്കുന്നുണ്ട്. നിലവില്‍ സുല്‍ത്താന്‍ ബത്തേരിയിലും പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലുമാണ് പരിശോധന നടത്തുന്നത്. ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി വരുംദിവസങ്ങളില്‍ വേഗത്തില്‍ പരിശോധന ഫലം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!