ജില്ലയിലെ കോവിഡ് ആശുപത്രികളിലെ സ്ഥിതി വിവരം

0

ജില്ലയിലെ കോവിഡ് ആശുപത്രികളായ മാനന്തവാടി ജില്ലാ ആശുപത്രിയിലെ ആകെയുള്ള 242 കിടക്കകളില്‍ 65, ബത്തേരി താലൂക്ക് ആശുപുത്രിയിലെ 108 കിടക്കകളില്‍ 107, മേപ്പാടി ഡി.എം. വിംസിലെ 155 കിടക്കകളില്‍ 144 എണ്ണത്തിലാണ് നിലവില്‍ ആക്ടീവ് കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. മാനന്തവാടിയില്‍ 169 ഉം ബത്തേരിയില്‍ ഒന്നും വിംസില്‍ 11 ഉം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 11 ഉം കിടക്കകള്‍ ഒഴിവുണ്ട്.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ 34 ഐ.സി.യു കിടക്കകളില്‍ 7 ഉം 28 വെന്റിലേറ്ററുകളില്‍ ഒന്നും ഉപയോഗത്തിലാണ്. 40 രോഗികള്‍ക്ക് ഇവിടെ ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിലെ 92 ഐ.സി.യു കിടക്കകളും 5 വെന്റിലേറ്ററുകളും വൈത്തിരി താലൂക്ക് ആശുപത്രികളിലെ 10 ഐ.സി.യു കിടക്കകളും ഒരു വെന്റിലേറ്ററും ഒഴിഞ്ഞുകിടക്കുകയാണ്. ബത്തേരിയില്‍ 15 രോഗികള്‍ക്ക് ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഡി.എം. വിംസില്‍ 11 ഐ.സി.യു ബെഡുകളും ഒരു വെന്റിലേറ്ററും ഉപയോഗത്തിലാണ്. 9 വെന്റിലേറ്റുകള്‍ ഒഴിവുണ്ട്. 34 രോഗികള്‍ക്കാണ് ഇവി ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നത്.

കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായ കാട്ടികുളം കമ്മ്യൂണിറ്റി ഹാളില്‍ 78 ഉം മേപ്പാടി ഗവ. പോളി ഗേള്‍സ് ഹോസ്റ്റലില്‍ 33 ഉം രോഗികളാണ് അഡ്മിറ്റുള്ളത്. മേപ്പാടി പോളി ഹോസ്റ്റലില്‍ 57 ഉം മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 150 ഉം കിടക്കകള്‍ ഒഴിവുണ്ട്. സെക്കന്‍ഡ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായ സി.എച്ച്.സി പല്‍പ്പള്ളിയില്‍ 58 ഉം (ഒഴിവ് 38) ബത്തേരി താലൂക്ക് ആശുപത്രി സി.എസ്.എല്‍.ടി.സിയില്‍ 43 ഉം (ഒഴിവ് 14) തരിയോട് സി.എസ്.എല്‍.ടി.സിയില്‍ 62 ഉം (ഒഴിവ് 15) രോഗികള്‍ അഡ്മിറ്റുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!