സ്ഥാപനതല ക്ലസ്റ്ററുകള്‍ കൂടി വരുന്നു; ജാഗ്രത വേണം

0

വൃദ്ധ സദനം, ഹോസ്റ്റലുകള്‍, മാനസികാരോഗ്യ ആസ്പത്രികള്‍, കോണ്‍വെന്റുകള്‍ തുടങ്ങിയ സ്ഥാപന അധികാരികള്‍ക്ക് പ്രത്യേക സ്രശദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. സന്ദര്‍ശകരെ കര്‍ശനമായി നിരുത്സാഹപ്പെടുത്തണം. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോകുന്ന ജീവനക്കാരും അന്തേവാസികളുമായി ഒരു കാരണവശാലും സമ്പര്‍ക്കം ഉണ്ടാവരുത്.

രോഗികളായ അന്തേവാസികളുമായി ജീവനക്കാര്‍ക്ക് സമ്പര്‍ക്കം വരാതെ നോക്കണം. പൊതു സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധയും വേണം ഇങ്ങനെയുള്ളവര്‍ പൊതു സമൂഹവുമായി ബന്ധം വരാത്ത തരത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചാല്‍ നന്നാകും. എല്ലാ ദിവസവും എല്ലാ ജീവനക്കാരോടും രോഗികളോടും രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കണം.
രോഗ ലക്ഷങ്ങളുള്ളവരെ ഉടന്‍ മറ്റുള്ളവരുടെ സമ്പര്‍ക്കത്തില്‍ നിന്നു മാറ്റണം.

രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിന് 3 ദിവസം മുന്‍പും പത്തു ദിവസത്തിന് ശേഷവുമുള്ള ദിവസങ്ങളാണ് രോഗി മറ്റുള്ളവരിലേക്ക് അസുഖം കൊടുക്കാന്‍ സാധ്യത. ഈ മാനദണ്ഡം അനുസരിച്ചു സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക. രോഗ ലക്ഷണം ഇല്ലാത്ത ആളുകളും രോഗം മറ്റുള്ളവരിലേക്ക് കൊടുക്കാം. ഇവരില്‍ പരിശോധനക്കായി സാമ്പിള്‍ എടുത്ത മൂന്നു ദിവസം മുന്‍പ് മുതല്‍ പത്തു ദിവസത്തിന് ശേഷം വരെ ഉള്ള ദിവസങ്ങളിലെ സമ്പര്‍ക്കം പരിശോധിക്കുക. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെയും പൊതു സമ്പര്‍ക്കത്തില്‍ നിന്നു മാറ്റുക.

രോഗ ലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഉടന്‍ തന്നെ ടെസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ വന്നു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 5 മുതല്‍ 6 ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്യുകയും ചെയ്യുക. രോഗ ലക്ഷണമുള്ള, ടെസ്റ്റ് നെഗറ്റീവായ ആളുകളെയും പൊതു സമ്പര്‍ക്കത്തില്‍ നിന്നും മാറ്റേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!