18 വയസ്സ് തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാം

0

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും നാളെ മുതല്‍ കോവിഡ് വാക്സിന്റെ കരുതല്‍ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിനെടുക്കാം. കരുതല്‍ ഡോസിന് പണം നല്‍കണം.അറുപതു വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് കരുതല്‍ ഡോസ് തുടര്‍ന്നും സൗജന്യമായി ലഭിക്കും. കരുതല്‍ ഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവന്‍ പേര്‍ക്കും മൂന്നാം ഡോസ് നല്‍കുന്നത്.

കോവിഡ് വാക്സിന് സ്വകാര്യ ആശുപത്രികള്‍ അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 150 രൂപ സര്‍വീസ് ചാര്‍ജും അഞ്ചുശതമാനം ജിഎസ്ടിയുമുള്‍പ്പെടെ ഒരുഡോസ് കോവിഷീല്‍ഡിന് 780 രൂപ, കോവാക്സിന് 1410 രൂപ, സ്പുട്നിക്വിക്ക് 1145 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരില്‍ 96 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 1214 പ്രായക്കാരില്‍ 45 ശതമാനംപേര്‍ക്കും ആദ്യഡോസ് നല്‍കിക്കഴിഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!