ജില്ലയില്‍ നിന്നും ബംഗളൂരൂവിലേക്കുളള കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നിറുത്തി.
കഴിഞ്ഞദിവസം കര്‍ണ്ണാടക അതിര്‍ത്തിയില്‍ അധിതകൃതര്‍ ബസ് ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബസ് തടഞ്ഞതോടെയാണ് കുട്ട ഗോണിക്കുപ്പ വഴിയുള്ള സര്‍വ്വീസ് നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ഉച്ചയ്ക്ക് ബത്തേരിയില്‍ നിന്നുമാരംഭിച്ച് കോഴിക്കോട് എത്തി തിരികെ കുട്ടവഴി ബംഗളൂരൂവിലേക്ക് പോകുന്ന ബസ് സര്‍വ്വീസാണ് നിറുത്തയിത്.
ബത്തേരി ഡി്‌പ്പോയില്‍ നിന്നും കുട്ടവഴി ബംഗളൂരൂവിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസാണ് ഇന്നുമുതല്‍ നിറുത്തിയത്. കഴിഞ്ഞദിവസം ബസ് ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ കൊവിഡ് നഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കര്‍ണ്ണാടക അധികൃതര്‍ കുട്ട അതിര്‍ത്തിയില്‍ ബസ് ഒന്നരമണിക്കൂറോളം തടഞ്ഞിട്ടു. ഇതോടെയാണ് സര്‍വ്വീസ് നിര്‍ത്താന്‍ കെ എസ് ആര്‍ ടി സി അധികൃതര്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്നും കുട്ടവഴി ബംഗളൂരൂവിലേക്കുള്ള ഏക സര്‍വ്വീസാണ് നിലച്ചിരിക്കുന്നത്. നിലവില്‍ കോഴിക്കോടുനിന്നുമുളള സര്‍വ്വീസുകള്‍ അധികവും കുട്ടവഴിയാണ് കര്‍ണാടകയിലേക്ക് സര്‍വ്വീസ് നടത്തുന്നത്.ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫി്ക്കറ്റ് വേണമെന്നുള്ളത് കെഎസ് ആര്‍ടിസിയെ സംബന്ധിച്ച് അപ്രായോഗികമായതിനാല്‍ വരുംദിവസങ്ങളില്‍ ഈ സര്‍വ്വീസുകളും നിറുത്തേണ്ടി വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. നിലവില്‍ മുത്തങ്ങ വഴി പോകുന്ന ബസ്സുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ഇല്ല. വരുംദിവസങ്ങളില്‍ ഇവിടെയും നിയന്ത്രണങ്ങള്‍ വന്നേക്കാം എന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ ജില്ലയില്‍ നിന്നും അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ ഒന്നും തന്നെ കെഎസ്ആര്‍ടിസി നടത്തുന്നില്ല.