ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് പരിശോധന ആരംഭിച്ചു

0

ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് പരിശോധന ആരംഭിച്ചു

ഇതരസംസ്ഥാനത്തു നിന്നുമെത്തുന്നവര്‍ക്ക് കല്ലൂര്‍ 67 ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് പരിശോധന ആരംഭിച്ചു. ആര്‍ ടി പി സി ആര്‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ എത്തുന്നവരെ പരിശോധനയക്ക് വിധേയമാക്കിയും ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ രജിസ്റ്റര്‍ ചെയ്തുമാണ് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധനയ്ക്ക് വിധേയമാകുന്നവര്‍ ഫലം വരുന്നവരെയും പരിശോധന നടത്താത്തവര്‍ നിര്‍ബന്ധമായും 14 ദിവസവും ഹോം ക്വാറന്റൈനില്‍ കഴിയണം.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവരെ ഇന്നു ഉച്ചയ്ക്ക് ശേഷം മുതലാണ് മുത്തങ്ങ കല്ലൂര്‍ 67ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കടത്തിവിടാന്‍ തുടങ്ങിയത്. സംസ്ഥാനത്തേക്ക് എത്തുന്നവര്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന യാത്രക്കാരെ തകരപ്പാടിയില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ വെച്ച് ജാഗ്രത പോര്‍ട്ടലില്‍ പേരുവിവരങ്ങള്‍രജിസ്റ്റര്‍ ചെയ്യും. ഇതിനുപുറമെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതില്ലാതെ എത്തുന്നവരെ കല്ലൂര്‍ 67ലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധന ഫലം വരുന്നതുവരെ ഇവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണം. പരിശോധനയ്ക്ക് വിധേയമാകാത്തവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. ഇവരെ അതത് പ്രദേശത്തെ പൊലീസും ആരോഗ്യവകുപ്പും നിരീക്ഷിക്കും. പരിശോധനയ്്ക്ക് എത്തുന്നവര്‍ 448 രൂപ അടച്ചുവേണം ആര്‍.ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍. എന്നാല്‍ ഗോത്രവിഭാഗക്കാര്‍ക്ക് പരിശോധന സൗജന്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!