ജീവനക്കാരുടെ ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി

0

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്റീന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് ഏഴു ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികള്‍ ഉള്‍പ്പെടെ ഏഴു ദിവസം കഴിഞ്ഞ് പരിശോധനാഫലം നെഗറ്റീവ് ആയാല്‍ ഓഫിസില്‍ ഹാജരാകണം.

ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കാഷ്വല്‍ അവധി അനുവദിക്കും. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന്‍, മൂന്നു മാസത്തിനിടയില്‍ കോവിഡ് രോഗമുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്റീനില്‍ പോകേണ്ടതില്ല. ഇവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടുകയും വേണം.

കോവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സാ കാലയളവ് മുഴുവന്‍ സ്പെഷല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്ന ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!