അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

0

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. ആദ്യഘട്ടത്തില്‍ കര്‍ണാടകയിലേക്കുള്ള സര്‍വ്വീസുകളാണ് ആരംഭിച്ചത്. കോഴിക്കോട്- തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും മൂന്ന് ബാംഗ്ലൂര്‍ ബസ്സുകളും ബത്തേരി ഡിപ്പോയില്‍ നിന്നും രണ്ട് ഗുണ്ടല്‍പേട്ട് ബസുകളുമാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് രണ്ട് മാസമായി നിറുത്തിവെച്ചിരുന്ന അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകളാണ് ഇന്നുമുതല്‍ പുനരാരംഭിച്ചത്. ആ്ദ്യഘട്ടത്തില്‍ കര്‍ണാടകയിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വ്വീസുകളാണ് പുനരാംഭിച്ചത്. കോഴിക്കോട്, ബംഗളൂരൂവ് എന്നിവിടങ്ങളില്‍ നിന്നായി നിന്നും രാവിലെ ഏഴിനും. പത്തിനും, വൈകിട്ട് 7നുമാണ് സര്‍വീസുകള്‍ പുറപ്പെടുക. കോഴിക്കോട് നിന്നും രാവിലെ 7 ന് വരുന്ന ബസ് 9.40 നും, പത്തിന് വരുന്ന ബസ് 12.40നും ബത്തേരിയില്‍ എത്തിച്ചേരും. വൈകിട്ട് 7നുള്ള ബസ് മാനന്തവാടി – കുട്ട വഴിയാണ് ബംഗ്ളൂരൂവിലേക്ക് പോവുക. ബംഗളൂരുവില്‍ നിന്നും തിരിച്ച് രാത്രി 8 -നും, 11നുമാണ് ഗുണ്ടല്‍പേട്ടവഴിയാണ് മടക്ക സര്‍വീസ് . മാനന്തവാടി കുട്ട വഴിയുള്ള ബസ് രാവിലെ 10-ന് ബംഗ്ളൂരുവില്‍ നിന്നും തിരിക്കും. ഇതിന് പുറമെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും രാവിലെ 7നും, 9നും ഗുണ്ടൂല്‍പേട്ടയിലേക്കും രണ്ട് ബസ്സുകള്‍ സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ ദിവസവും മൂന്ന് തവണ ബത്തേരി- ഗുണ്ടുല്‍പേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തും. അതേ സമയം തമിഴ്നാട്ടിലേക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടില്ല. കര്‍ണാടയിലേക്ക് യാത്രചെയ്യുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. അതേ സമയം തിരിച്ച് കേരളത്തിലേക്ക് വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!