പിറന്നാള്‍ ദിനത്തില്‍ മിന്‍ഹക്ക് ഇരട്ടിമധുരം
ഹൈസ്‌ക്കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം ലഭിച്ച മിന്‍ഹ ഫാത്തിമക്ക് ഇത് പിറന്നാള്‍ സമ്മാനം കൂടിയായി മാറിയിരിക്കുകയാണ്.ജിഗം തങ്കം പതിമണ്ണ് എന്ന ഹംസനാരോക്കാവിന്റെ മാപ്പിളപ്പാട്ട് ആലപിച്ചാണ് പിണങ്ങോട് ഡബ്ല്യു.ഒ.എച്.എസ്.എസ് വിദ്യാര്‍ത്ഥിനി മിന്‍ഹ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.കല്‍പ്പറ്റ എമിലിയില്‍ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകളാണ് മിന്‍ഹ.