122-ാം നമ്പര്‍ ബൂത്ത് കല്യാണ വീടുപോലെ

0

ഹരിത ബൂത്തായി വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 122-ാം നമ്പര്‍ ബൂത്ത് കല്യാണ വീട്ടില്‍ എത്തിയ പ്രതീതിയായിരുന്നു ഇവിടെ എത്തുന്ന വോട്ടര്‍മാര്‍ക്ക്.സാമൂഹ്യ അകലം പാലിച്ച് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന വോട്ടര്‍മാര്‍ക്ക് തണ്ണിമത്തനും ഇവിടെ റെഡി. വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലാണ് ഇവിടെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കുരുത്തോലകളും, പനയോലകളും കൊണ്ട് അലങ്കരിച്ച് കുലച്ച വാഴ നടവഴിക്ക് ഇരുവശവും സ്ഥാപിച്ച്് പരവതാനി വിരിച്ചാണ് ബൂത്തിലേക്കുള്ള പ്രവേശനം. സ്‌കൂള്‍ മാനേജ്‌മെന്റഉം പിടിഎയും. പൂര്‍ണ സഹകരണവും ആയി ഒപ്പമുണ്ട്. ഈ സ്‌കൂളില്‍ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കിടക്കയും കട്ടിലും അടക്കം നല്‍കി എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!