പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

0

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകാല ത്ത്‌പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചു.പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം.കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസ്സായ സ്ഥലങ്ങളില്‍ നടത്തണം.തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്ളവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം. മാസ്‌ക് മുഖത്തുനിന്നും താഴ്ത്തി ആരെയും അഭിസംബോധന ചെയ്യരുത്. ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്.ജാഥകളും പൊതുയോഗങ്ങളും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ നടത്താന്‍ പാടുള്ളു. കോവിഡ് രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുടെ വീടുകളിലും ക്വാറന്റൈനില്‍ ആളുകള്‍ താമസിക്കുന്ന വീടുകളിലും പ്രചരണം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!