കോവിഡ്: റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും മടങ്ങിവരുന്നു

0

തെരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആള്‍ക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൊവിഡിന്റെ പ്രാരംഭ കാലത്തേതുപോലെ റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കുന്നത് വീണ്ടും പരിഗണിക്കാന്‍ ആരോഗ്യവകുപ്പ്.കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാന്‍ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കര്‍ശനമാക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആള്‍ക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതല്‍ കര്‍ശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്. ആദ്യഘട്ടത്തില്‍ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം.

കോവിഡ്19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളായ സ്രവ പരിശോധന, യാത്രകള്‍ക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്. പാലിക്കല്‍(സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസിങ്), സമ്പര്‍ക്കപട്ടിക വെളിപ്പെടുത്തല്‍ എന്നിവയോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ജനസംഖ്യയില്‍ ഗണ്യമായ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന പൗരന്മാരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകള്‍, കൂടിച്ചേരലുകള്‍ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സ്വയംനിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു.പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!