സൈനികരെ ആദരിക്കുന്നതിലെ വീഴ്ചകള്‍ പരിതാപകരം- ടി സിദ്ദിഖ്

0

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്ന സൈനികരെ ആദരിക്കുന്നതില്‍ വരുത്തുന്ന  വീഴ്ചകള്‍ പരിതാപകരമെന്ന എം.എല്‍.എ. ടി. സിദ്ദിഖ്. കേരളാ സ്റ്റേറ്റ് എക്‌സര്‍വ്വീസ സസ് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിജയ്ദിവസ് ആഘോഷവും വിമുക്തഭട കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1971 ല്‍ ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുന്നതിനായി നടന്ന ഇന്ത്യ പാക്ക് യുദ്ധത്തില്‍ ഇന്ത്യന്‍ സേന കൈവരിച്ച സമ്പൂര്‍ണ്ണ വിജയത്തിന്റെ ഓര്‍മദിവസമാണിന്ന്. 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേരളാ സ്റ്റേറ്റ് എക്‌സര്‍വ്വീസസ് ലീഗ് ജില്ലാ കമ്മറ്റി തെനേരി ഫാത്തിമ മാതാ തീര്‍ത്ഥാടന ദേവാലയം പാരിഷ് ഹാളില്‍ സ്മരണ പുതുക്കി കുടുംബ സംഗമവും
വിവിധ പരിപാടികളും നടത്തിയത്.

രാജ്യസുരക്ഷക്ക് മേല്‍ കടന്നു കയറ്റം നടത്തുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കും കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവത്യാഗം ചെയ്ത സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്ത് തുടങ്ങി മരണപ്പെട്ട രാജ്യ സ്‌നേഹികള്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ച് കാക്കവയല്‍ ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും റീത്ത് സമര്‍പ്പണവും നടത്തിയാണ് പരിപാടികള്‍ തുടങ്ങിയത്. റീത്ത് സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് വിഷന് വേണ്ടി മാനേജര്‍ ജോബിഷ് ദേവസി സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് റീത്ത് സമര്‍പ്പണം നടത്തി. പ്രസ്സ് ക്ലബ്ബിന് വേണ്ടി പ്രസിഡണ്ട് കെ.സജീവന്‍ റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്മാരെയും അവരുടെ വിധവകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. സംഘടന ജില്ലാ പ്രസിഡണ്ട് മത്തായി കുഞ്ഞ്, സെക്രട്ടറി വി.അബ്ദുള്ള, ക്യാപ്റ്റന്‍ ശശീന്ദ്രന്‍ വി.കെ. ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ അര്‍വിന്ദ് സുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!