കാജോള്‍ ജോയ് ആലുക്കാസിെന്റ ബ്രാന്‍ഡ് അംബാസഡര്‍
ദുബൈ: ബോളിവുഡ് നടി കാജോള്‍ ദേവ്ഗണ് ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡറാകും. ജോയ് ആലുക്കാസ് ബ്രാന്‍ഡ് അംബാസഡറാകാന്‍ ഏറ്റവും അനുയോജ്യമായ താരമാണ് കാജോള്‍ എന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇനിയുള്ള വര്‍ഷങ്ങളില്‍ ജോയ് ആലുക്കാസിെന്റ മുഖചിത്രമായി അവര്‍ മാറുമെന്നും ബ്രാന്‍ഡിെന്റ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും അധികം തവണ മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ കാജോള്‍ ദേവ്ഗണിന് മറ്റു നിരവധി പുരസ്കാരണങ്ങളും ലഭിച്ചിട്ടുണ്ട്. പുതിയ വ്യാപാര മേഖലകളിലേക്ക് പ്രവേശിക്കുന്ന ജോയ് ആലുക്കാസിെന്റ സമഗ്രമായ വികസന പദ്ധതികളില്‍ ബ്രാന്‍ഡ് അംബാസഡറാകാന്‍ കാജോളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഇന്ത്യ, യു.എ.ഇ, യു.കെ, യു.എസ്.എ, കാനഡ, സംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദ്യ അറേബ്യ, ബഹ്റൈന്‍, കുവൈത്ത് തുടങ്ങി 12 രാജ്യങ്ങളിലായി 140 ഷോറൂമുകളുള്ള ആഗോള റീെട്ടയില്‍ ജ്വല്ലറി ശൃംഖയാണ് ജോയ് ആലുക്കാസ്. കാേജാള് ദേവഗണ്‍ വേഷമിടുന്ന ജോയ് ആലുക്കാസ് പരസ്യ ചിത്രങ്ങള്‍ തയാറായി വരുന്നു. ഗ്രൂപ്പിെന്റ വിപുലമായ മാധ്യമ ശ്യംഖകളിലൂടെ വന്‍തോതിലുള്ള പരസ്യപ്രചരണങ്ങള്‍ ആരംഭിക്കുമെന്നും ജോയ് ആലൂക്കാസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.