വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ കല്‍പ്പറ്റ ഡിവിഷന്‍ സമ്മേളനം നടത്തി. മീനങ്ങാടി വ്യാപാരഭവനില്‍ നടന്ന സമ്മേളനം ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍, കെഇഇസി ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുള്‍ അസീസ്,ഡിവിഷന്‍ സ്റ്റേറ്റ് ജോ: സെക്രട്ടറി കെ.എം ജംഹര്‍, കെ.ആര്‍ ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യത്തെ വൈദ്യുതി മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന ബില്ലിനെതിരെ സംസ്ഥാനത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനോടനുബന്ധിച്ചാണ് പ്രതിഷേധ സൂചകമായി കല്‍പ്പറ്റ ഡിവിഷന്‍ സമ്മേളനം മിനങ്ങാടിയിലും നടത്തിയത്.അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ സമയബന്ധിതമായി നടപ്പിലാക്കുക, ഡിഎ ലീവ് സറണ്ടര്‍ തടയുന്ന പ്രവണത അവസാനിപ്പിക്കുക, സിഇഎ യോഗ്യത സംബന്ധിച്ച് ആവശ്യമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുക, മേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.