വികസന സന്ദേശ യാത്രക്ക് സ്വീകരണം നല്‍കി
സി.പി.ഐ എം വികസന സന്ദേശ യാത്രക്ക് ബത്തേരിയില്‍ സ്വീകരണം നല്‍കി. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ സ്വീകരണ ചടങ്ങ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് പികെ ശ്രീമതി.
കോണ്‍ഗ്രസില്‍ നിന്ന് സി.പി.എം. ലേക്ക് വന്ന എം.എസ് . വിശ്വനാഥനെ പി.കെ ശ്രീമതി ടീച്ചര്‍ ഹാരമണിയിച്ച് സ്വീകരിച്ചു. ഒ.കെ ജോണി അധ്യക്ഷനായിരുന്നു. ജാഥാ ക്യാപ്റ്റന്‍ പി.ഗഗാറിന്‍ , സി.കെ സഹദേവന്‍ , ടി.കെ രമേശ് , എ.എന്‍ പ്രഭാകരന്‍ ,എം.എസ് വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.