മുട്ടില്‍ പഞ്ചായത്ത് കുട്ടമംഗലം പഴശ്ശി കോളനിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സഹായത്തോടെ ആരംഭിച്ച പഴശ്ശി ട്രൈബല്‍ ലൈബ്രറി സാഹിത്യകാരന്‍ ജോസ് പാറ്റാനി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.സതീഷ് അധ്യക്ഷനായിരുന്നു.
വൈത്തിരി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി സി. എം. സുമേഷ് പദ്ധതി വിശദീകരണം നടത്തി. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ. കെ. മത്തായി ലൈബ്രറിക്ക് പുസ്തകങ്ങള്‍ കൈമാറി. ആയിഷ കാര്യങ്ങല്‍, പി. അബ്ദുള്ള,മജീദ്, നാസര്‍ ഇല്ലിക്കണ്ടി, ബി. ശശി, ബിജു എന്നിവര്‍ സംസാരിച്ചു.