അതിമാരക മയക്കുമരുന്നായ 12 ഗ്രാം എംഎഡിഎംഎയും,23 ഗ്രാം കഞ്ചാവും കല്‍പ്പറ്റയില്‍ പിടികൂടി.ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കെ എല്‍ 10 ബിഎഫ് 6511 മാരുതി സ്വഫ്റ്റ് കാറില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് ഫാസിദ്.പി.കെ(23),താമരശ്ശേരി സ്വദേശി അനൂപ്.പി.കെ (36) എന്നിവരെ അറസ്റ്റു ചെയ്ത് എന്‍ഡിപിഎസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിലെ പോലീസ് സേനാംഗങ്ങളും കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.