ഇളവുകള്‍ തേടി വ്യാപാരികള്‍; ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം നടത്തുംവ്യാപാരികളോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം. പ്രാദേശിക കേന്ദ്രങ്ങളില്‍ ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് . മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം.

ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക , വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.അതേസമയം, സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ജില്ലകളിലെ സാഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകള്‍ തീരുമാനിക്കുക.

ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍ തീരുമാനിക്കാന്‍ ഉള്ള ടിപിആര്‍ പരിധി 15 ആക്കി കുറച്ചേക്കും. ഇതോടെ കൂടുതല്‍ മേഖലകള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആകും. ജില്ലകളിലെ വാക്‌സിനേഷന്‍, കൊവിഡ് പരിശോധനകള്‍, പ്രതിരോധ നടപടികള്‍ എന്നിവയും ചര്‍ച്ച ചെയ്യും.

 

സംസ്ഥാന വ്യാപക കടയടപ്പ് സമരം

സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന്റെ ഭാഗമായി പനമരത്ത് വ്യാപാരികള്‍ കടകള്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുമായാണ് വ്യാപാരികള്‍ സമരത്തിനിറങ്ങിയത്.യൂണിറ്റ് പ്രസിഡന്റ് എം.കെ നാസര്‍, സെക്രട്ടറി കെ.ടി.ഇസ്മയില്‍, യുനസ് പൂമ്പാറ്റ, കെ.സി.സഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ടൗണുകളില്‍ വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചു

വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ടൗണുകളില്‍ വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്തിലെ കടകള്‍ അടച്ചിട്ടായിരുന്നു പ്രതിഷേധം. വെള്ളമുണ്ട ടൗണില്‍ പ്രതിഷേധ പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി സാജന്‍, യൂണിറ്റ് പ്രസിഡണ്ട് മുജീബ്, ഇബ്രാഹിം, മുസ്തഫ, നാസര്‍, നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെള്ളമുണ്ട 8/ 4 യൂണിറ്റിന്റ നേതൃത്വത്തില്‍ സമരത്തിന് യൂണിറ്റ് സെക്രട്ടറി മൊയ്തു,, പ്രസിഡണ്ട് മുഹമ്മദലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കടയടപ്പ് സമരം നടത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കടയടപ്പ് സമരം നടത്തി. പത്ത് ഇടങ്ങളിലായിരുന്നു സമരം ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഉള്‍പ്പെടെ കടകള്‍ അടച്ച് പണിമുടക്കില്‍ പങ്കെടുത്തു. സമരത്തിന് ഭാരവാഹികളായ മാത്യു മത്തായി ആതിര, ഇ.റ്റി. ബാബു, ജോസഫ് കാ ശാംകുറ്റിയില്‍ മുഹമ്മദ് പി.സി.ബേബി, ബാബു, രാജന്ദ്രന്‍ ,അജി എന്നിവര്‍ നേതൃത്വം നല്‍കി.


മേപ്പാടിയില്‍ വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം

കടകളടച്ച വ്യാപാരികള്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളുമായി സംസ്ഥാന സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു. യൂണിറ്റ് ഭാരവാഹികളായ അഷറഫ്. കെഎംഎച്ച് മൂഹമ്മദ്, റഫീക്ക്, ലത്തീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണിമുടക്ക് പൂര്‍ണം

മുഴുവന്‍ ദിവസങ്ങളിലും സമയബന്ധിതമായി എല്ലാ മേഖലയിലെ വ്യാപാരികളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പണിമുടക്ക് പൂര്‍ണം. കല്‍പ്പറ്റ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!