കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധവുമായി വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലൂടെ ഫെയര്‍ട്രേഡ് അലയന്‍സ് കേരള,സംയുക്ത കര്‍ഷക സമരസമിതി, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതി എന്നിവയുടെ സഹകരണത്തോടെ ഈ മാസം 4 മുതല്‍ 6 വരെ വിത്ത് സത്യാഗ്രഹയാത്ര നടത്തുമെന്ന് സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് നാലിന് രാവിലെ 9.30ന് ബത്തേരി ചുങ്കത്ത് യാത്ര ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യുമെന്നും യാത്രയില്‍ ഉടനീളം വിത്ത് പ്രദര്‍ശനവും, കൈമാറ്റവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.