ഡോക്ടര്‍ നിയമനം
തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 18 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍. അപേക്ഷ 16 ന് വൈകീട്ട് 4 വരെ [email protected] എന്ന മെയിലില്‍ അയക്കാം
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ ഒക്ടോബറില്‍ തുടങ്ങുന്ന രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് – 10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ – 6 മാസം എന്നിവയാണ് കോഴ്സുകള്‍. ഫോണ്‍: 248100, 9744134901, 9847699720.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം
ജില്ലാ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക് ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി., ഡിപ്ലോമ ഇന്‍ നഴ്സിംഗ് (എ.എന്‍.എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡാറ്റയുമായി ഒക്ടോബര്‍ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം.
പാലിയേറ്റിവ് കമ്മ്യൂണിറ്റി നഴ്‌സ് നിയമനം
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കമ്മ്യൂണിറ്റി നേഴ്‌സ് തസ്തികയിലേക്ക് മാറ്റിവെച്ച ഇന്റര്‍വ്യൂ ഒക്ടോബര്‍ 13 ന് നടക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പി.ആര്‍.ഡി കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിമനം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍ക്കും പി.ആര്‍.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫര്‍മാരായി സേവനം ചെയ്തവര്‍ക്കും മുന്‍ഗണന. ചുമതലപ്പെടുത്തുന്ന വര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടര്‍ന്നുള്ള രണ്ട് കവറേജുകള്‍ക്ക് 500 രൂപ വീതവും ലഭിക്കും. പാനലിന്റെ കാലാവധി: 2023 മാര്‍ച്ച് 31 വരെ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 22 നകം അപേക്ഷ നല്‍കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട്. അപേക്ഷ [email protected] ലേക്കും അയയ്ക്കാം. അപേക്ഷ നല്‍കിയവര്‍ക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 27 ന് രാവിലെ 11 മണിക്ക് നടക്കും.