ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്ര പ്രധാന മഹോത്സവം നാളെ.

0

സുല്‍ത്താന്‍ ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്ര പ്രധാന മഹോത്സവം നാളെ. നഗരപ്രദക്ഷിണവും, കലാപരിപാടികളും ഒഴിവാക്കിയാണ് മഹോത്സവം ഇത്തവണ നടത്തുന്നത്.ആചാര പ്രകാരമുള്ള താലപ്പൊലി യാത്ര നാളെ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് വൈകിട്ട് പുറപ്പെടും.

ജില്ലയിലെ ദേശിയോല്‍സവമായ ബത്തേരി മാരിയമ്മന്‍ ക്ഷേത്രത്തിലെ പ്രധാന മഹോത്സവം നാളെ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നഗരപ്രദക്ഷിണവും, കലാപരിപാടികളും ഒഴിവാക്കിയാണ് മഹോത്സവം നടത്തുന്നത്. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. ഉല്‍സവത്തിന് കൊടിയേറിയ ദിവസം മുതല്‍ ഭക്തജനങ്ങള്‍ക്ക് മാരിയമ്മക്ക് താലം സമര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കിയി്ട്ടുണ്ട്. ഉത്സവത്തിന്റെ പ്രധാന ദിനമായ നാളെ വൈകിട്ട് ഏഴുമണിക്ക് ഗണപതി ക്ഷേത്രത്തില്‍ നിന്നും മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് ആചാരപ്രകാരം നാമമാത്രമായ താലപ്പൊലി ഘോഷയാത്ര നടത്തും. തുടര്‍ന്ന് കരകം, കുംഭം എഴുന്നുള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം എന്നിവയോടെ ഉല്‍സവം സമാപിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!