മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ലസ്റ്റര്‍ തല ദേശീയ ശാസ്ത്ര ദിന സെമിനാര്‍ മുന്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര പരിസ്ഥിതി സംബന്ധമായ ആറു പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.കൃപ പെയിന്‍ ആന്റ് പാലിയേറ്റീവ്, സ്‌ക്രാപ് ചാലഞ്ച് എന്നിവയ്ക്കുള്ള ധനസഹായ വിതരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്.ശ്യാല്‍ നിര്‍വ്വഹിച്ചു.പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, ഡോ.പി.ശിവപ്രസാദ്, അനുശ്രീ അജയ് എന്നിവര്‍ സംസാരിച്ചു.