തിരഞ്ഞെടുപ്പ്: നിരീക്ഷകരെ നിയോഗിച്ചു.

0

തിരഞ്ഞെടുപ്പിന് കേരളത്തിലെ നിരീക്ഷകരായി ദീപക് മിശ്ര (പൊലീസ്) ,പുഷ്‌പേന്ദ്രസിങ് പുനിയ (തിരഞ്ഞെടുപ്പ് ചെലവ്) എന്നിവരെ നിയോഗിച്ചു. നിരീക്ഷകനായുള്ള റിട്ട ഐഎഎസ് ഉദ്യോഗസ്ഥനെ പിന്നീട് നിയോഗിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ സംസ്ഥാനത്തിനും കൊവിഡ് കണക്കിലെടുത്ത് നോഡല്‍ ഹെല്‍ത്ത ഓഫീസറുണ്ടാകുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ആരോഗ്യവകുപ്പുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. സാഹചര്യമനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളും.എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും മുന്‍നിരപ്പോരാളികളുടെ ഗണത്തില്‍പ്പെടുത്തി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്നും സുനില്‍ അറോറ പറഞ്ഞു.

ബംഗാളിലും അസമിലുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആദ്യം തുടങ്ങുന്നത്.രണ്ടിടത്തും മാര്‍ച്ച് 27നാണ് ആദ്യഘട്ട വോട്ടെടുപ്പ് .ആദ്യ ഘട്ട പത്രികാ സമര്‍പ്പണം മാര്‍ച്ച് 9ന് തുടങ്ങും.അസമില്‍ മൂന്നു ഘട്ടമായുള്ള വോട്ടെടുപ്പ് ഏപ്രില്‍ 6ന് പൂര്‍ത്തിയാകും.കേരളം, തമിഴ്‌നാട്,പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പും അന്നു കഴിയുമെങ്കിലും ബംഗാളില്‍ അഞ്ചുഘട്ടം കൂടി ബാക്കിയുണ്ട്.ഏപ്രില്‍ 10 മുതല്‍ 29 വരെയാണിത്.

കേരളാ നിയമസഭയുടെ കാലാവധി ജൂണ്‍ ഒന്നിനാണ് പൂര്‍ത്തിയാകുന്നത്.തമിഴ്‌നാട്,മേയ് 24,ബംഗാള്‍ മേയ് 30,അസം മേയ് 31 എന്നിങ്ങനെയാണ് കാലാവധി പൂര്‍ത്തിയാകുന്നത്.പുതുച്ചേരിയിലിപ്പോള്‍ രാഷ്ട്രപതി ഭരണമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!