ജപ്തിയില്‍ മനം നൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമി (56) യാണ് വീട്ടിനുളളില്‍ തൂങ്ങി മരിച്ചത്. മുന്‍ എ.പി.പിയായിരുന്നു. ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 10 വര്‍ഷം മുമ്പ് 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകര്‍ ഇടപ്പെട്ട് 4 ലക്ഷം രൂപ അടച്ചിരുന്നു.ബാക്കിതുക 10 ദിവസത്തിനും അടക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ മടങ്ങി പോയി. 7 സെന്റ് സ്ഥലമാണ് ആകെ ഉള്ളത്. ഭാര്യ പുഷ്പ . മക്കള്‍ അനുസ്മിത, അന്ന സോന, മരുമകന്‍ നേബല്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.