കേരളത്തില്‍ 838 പ്രശ്‌നബാധിത ബൂത്തുകളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്

0

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 838 പ്രശ്‌നബാധിത ബൂത്തുകളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് എതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേരുമെന്നും വിവരം. കേരളത്തില്‍ 25 ശതമാനത്തില്‍ അധികം വോട്ടുകള്‍ ഒരേ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന 359 പോളിംഗ് ബൂത്തുകളുണ്ട്. കള്ളവോട്ട് അടക്കമുള്ള ക്രമക്കേടുകള്‍ നടക്കുന്ന 838 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇവയെല്ലാം കര്‍ശന നിരീക്ഷണത്തിലാക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. കൊവിഡ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന രാഷ്ട്രീയ കക്ഷികളുടെ ആവശ്യം സാധിക്കില്ലെന്നും രണ്ടോ മൂന്നോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!