29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

0

സംസ്ഥാനത്ത് 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 10 മണി മുതല്‍ പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടെണ്ണലാരംഭിക്കും. കോട്ടയം, കണ്ണൂര്‍, കാസര്‍ഗോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 76.78 ശതമാനമായിരുന്നു പോളിംഗ്. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 102 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.29 വാര്‍ഡുകളിലായി 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. സ്ഥാനാര്‍ഥികളില്‍ 40 പേര്‍ സ്ത്രീകളാണ്. ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ ട്രെന്‍ഡില്‍ ലഭിക്കും.

 

 

Leave A Reply

Your email address will not be published.

error: Content is protected !!