418 കേന്ദ്രങ്ങള്‍, 1,12,097 പരീക്ഷാര്‍ത്ഥികള്‍; സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ  ഇന്ന് 

0

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളില്‍ 1,12,097 പേര്‍ പരീക്ഷ എഴുതും.ദുബൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൊവിഡ് സാഹചര്യത്തില്‍ തിരക്കൊഴിവാക്കാനായി 77 താലൂക്കുകള്‍ കേന്ദ്രീകരിച്ച് 415 പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കി.
വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പരീക്ഷ എഴുതാന്‍ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മുതല്‍ 12.30 വരെ  ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് 2.30 മുതല്‍ അഞ്ച് വരെ കണക്ക് പരീക്ഷയും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!