കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പും  താക്കോല്‍ദാനവും നടത്തി. 

0

സ്‌നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റ് കാട്ടിക്കുളം ഏറാളമൂലയില്‍ നിര്‍മ്മിച്ച കാരുണ്യ ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും നടത്തി. മാനന്തവാടി രൂപതാ മെത്രാന്‍ ജോസ് പോരുന്നേടം വെഞ്ചരിപ്പ് കര്‍മ്മത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.പൊതു സമ്മേളനം ഒ.ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. താക്കോല്‍ദാനം നഗരസഭാ ചെയര്‍പേഴ്‌സന്‍ രത്‌ന വല്ലി നിര്‍വ്വഹിച്ചു.

വടകരഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, വി ആര്‍ പ്രവീജ്,സിന്ദു സെബാസ്റ്റിന്‍, തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!