ബഫര്‍സോണ്‍ ആശങ്കപരിഹരിക്കുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ഭൂപടത്തിലും ആശങ്ക.

0

ബഫര്‍സോണ്‍ ആശങ്കപരിഹരിക്കുന്നതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ ഭൂപടത്തിലും ആശങ്ക. 2020- 21ല്‍ തയ്യാറാക്കിയ സീറോ പോയന്റ് ഭൂപടമാണ് കഴിഞ്ഞദിവസം പുറത്തിറക്കിയത്. എന്നാല്‍ ഈ ഭൂപടം ഇക്കഴിഞ്ഞ ജൂണില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന സൂപ്രീംകോടതിയുടെ ഉത്തരവോടെ അപ്രസക്തമായതാണന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. അതിനാല്‍ സൂപ്രീംകോടതി ആവശ്യപ്പെട്ട ഒരുകിലോമീറ്റര്‍ പരിധിയിലെ നിര്‍മ്മിതികളെ കുറിച്ച് വിവരശേഖരണം നടത്തി സുപ്രീംകോടതിയെ സമീപിച്ചാല്‍ മാത്രമേ രക്ഷയുള്ളുവെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയ്ക്കും ആശയകുഴപ്പത്തിനും ഒരു കുറവുമില്ല. മുന്‍പ് പുറത്തിറക്കിയ ഉപഗ്രഹ സര്‍വ്വേയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ 2020-21ല്‍ തയ്യാറാക്കിയ സീറോ പോയന്റ് ഭൂപടം പുറത്തിറക്കിയത്. എന്നാല്‍ ഇതില്‍ വന്യജീവി സങ്കേതത്തിനുചുറ്റും സീറോ പോയന്റായാണ് കാണിക്കുന്നത്. പക്ഷേ ഇക്കഴിഞ്ഞ ജൂണില്‍ വന്യജീവിസങ്കേതങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രിംകോടതിയെ വിധിയോടെ ഈ മാപ്പ് അപ്രസക്തമായതായാണ് ഈ മേഖലയിലെ വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നത്. അതിനാല്‍ ഈ മാപ്പ് ഉപയോഗിച്ചുള്ള റിപ്പോര്‍ച്ച് സുപ്രീംകോടതിയില്‍ എത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു. നിലവില്‍ ഉപഗ്രഹസര്‍വ്വേ മാപ്പും കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പറയുന്നുണ്ടങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ നിര്‍മ്മിതികള്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കിയാല്‍ മാത്രമേ പ്രതീക്ഷയുള്ളുവെന്നുമാണ് ഇവരുടെ അഭിപ്രായം. നിലവില്‍ കഴിഞ്ഞദിവസം പ്രസീദ്ധികീരിച്ച മാപ്പിലും നൂല്‍പ്പുഴയിലെ വടക്കനാട് മേഖലയും, ബത്തേരിയിലെ ചെതലയം മേഖലയും വന്യജീവിസങ്കേതമായാണ് കാണിച്ചിരിക്കുന്നത്. ഇതും ഇവിടെയുള്ളവരെ ആശങ്കയിലാക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!