വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
ഉല്‍പ്പാദന, സേവന പശ്ചാത്തല, മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.2021-22 വര്‍ഷത്തേക്കുള്ള 13,24,74150 രൂപ വരവും 13,18, 23150 രൂപ ചിലവും 65100 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
കൂടാതെ, കാര്‍ഷിക മേഖല, മല്‍സ്യ മേഖല, മൃഗസംരക്ഷണം, ക്ഷീര വികസനം, പ്രാദേശിക സാമ്പത്തിക വികസനം, സംഭരണ പദ്ധതികള്‍, വിദ്യാഭ്യാസ മേഖല, പട്ടിക വര്‍ഗം,ആരോഗ്യ മേഖല, വയോജന മേഖല, ക്ഷേമ പദ്ധതികള്‍ തുടങ്ങിയവയും ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എം നാസര്‍ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക അദ്ധ്യക്ഷത വഹിച്ചു.