അണ്‍ലോക്ക് 4 ഇന്നുമുതല്‍

0

കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് 4 നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച മാര്‍ഗ്ഗ നിര്‍ദ്ദേ ശങ്ങള്‍ അതേപടി പിന്തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക യാണെങ്കില്‍ ആക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കും. ഇന്നുമുതല്‍ പൊതു ചടങ്ങുകളില്‍ പരമാവധി 100 പേരുമായി നടത്താം.

സാമൂഹിക-അക്കാദമിക- കായിക-വിനോദ-സാംസ്‌കാരിക-മത രാഷ്ട്രീയ ചടങ്ങുകളാണ് അനുമതി.മാസ്‌ക് -അകല വ്യവസ്ഥ, തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈ സര്‍ എന്നിവ നിര്‍ബന്ധം. വിവാഹത്തിനും സംസ്‌കാരചടങ്ങിനും 100 പേര്‍ക്ക് പങ്കെടുക്കാം.

ക്വാറന്റീന്‍ ഇളവ് തീരുമാനമായില്ല

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം വൈകുകയാണ് .നിലവിലെ 14 ദിവസം ഏഴ് കുറയ്ക്കണമെന്ന് നിര്‍ദ്ദേശം അശാസ്ത്രീയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ക്വാറന്റീന്‍ ഏഴ് ദിവസമായി കുറച്ചാല്‍ പരിശോധന നിര്‍ബന്ധമാക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!