ശ്വാസം മുട്ടലുമായി ജില്ലാ ആശുപത്രിയില്‍ എത്തിയ പിഞ്ച് കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി
ശ്വാസം മുട്ടലുമായി ജില്ലാ ആശുപത്രിയില്‍ എത്തിയ പിഞ്ച് കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി.കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ഇത് സംബന്ധിച്ച് പുളിഞ്ഞാല്‍ പുതുക്കുടി ജംഷീര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ജംഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.എന്നാല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും ആശുപത്രി സൂപ്രണ്ട്.
വെള്ളമുണ്ട പുളിഞ്ഞാല്‍ പുതുക്കുടി ജംഷീര്‍ ഹബീബദമ്പതിമാരുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്.
ശ്വാസമെടുക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെപതിനൊന്നാം തീയ്യതി രാവിലെ എട്ട് മണിക്ക് വെള്ളമുണ്ടയില്‍ പ്രാക്ടീസ് നടത്തുന്ന മാനന്തവാടി ജില്ലാ ആസ്പത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍ സക്കീറിന്റെ അടുത്ത് ചികിത്സ തേടി. രോഗം കൂടുതലായതിനാല്‍ മാനന്തവാടി ജില്ലാ ആസ്പത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടണമെന്ന് കാണിച്ച് ഡോക്ടര്‍ കുറിപ്പ് നല്‍കു കയായിരുന്നു. ഡോക്ടറുടെ കുറിപ്പുമായി അത്യാ ഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ കുട്ടിയെപ രിശോധിക്കാന്‍ പോലും തയ്യാറാവാതെ ഒ.പി.യില്‍ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ ചെയ്തത്. രോഗം കൂടുതലായതിനാല്‍ സ്വകാര്യ ആശുപത്രി യില്‍ ചികിത്സ തേടുകയാണ് ഉണ്ടായത്.ചിക്കിത്സ നിഷേധിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ജംഷീര്‍ കുറ്റപ്പെടുത്തി. എന്നാല്‍ പരാതി ലഭിച്ചിട്ടു ണ്ടെന്നും അന്വേഷിച്ചുവരികയാണെന്നും ആശുപ ത്രി സൂപ്രണ്ട് പറഞ്ഞു.