ജില്ലാ കായികമേള  17 മുതല്‍

0

 

12- ാം മത് റവന്യൂ ജില്ലാ കായികമേള 17 മുതല്‍ 19 വരെ കല്‍പ്പറ്റ ജിനചന്ദ്ര മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17 ന് ഉച്ചക്ക് 1.30 ന് ജില്ലാ വിദ്യാഭ്യാസ  ഡയറക്ടര്‍ കെ. ശശി പ്രഭ മേളക്ക് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. 18 ന് രാവിലെ ടി. സിദ്ദിഖ് എം.എല്‍.എ  മേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.67 ഇനങ്ങളിലായി 800ലധികം കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന കായികമേള കൊവിഡിന് ശേഷമുള്ള ആദ്യമേളയാണ്.

മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി അധ്യക്ഷനാവും. വയനാടിന്റെ ചരിത്രത്തിലാദ്യമായി സിന്തറ്റിക് ട്രാക്കില്‍ നടക്കുന്ന മേളയെന്ന ഖ്യാതിയും ഇത്തവണത്തെ മേളക്കുണ്ട്.  16 ന് വൈകുന്നേരം മൂന്നു മുതല്‍ കല്‍പ്പറ്റ നഗരത്തിലൂടെ കായികമേളയുടെ വിളംബര ജാഥ നടക്കും.

19 ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ഒ.ആര്‍ കേളു എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.  മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു, നജീബ് മണ്ണാന്‍, എം പവിത്രന്‍, പി.ടി സജീവന്‍, ഷാനു ജേക്കബ്, എന്‍.എ അര്‍ഷാദ്, ശിവദാസന്‍ എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!