നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിയുടെ നേതൃയോഗം ഇന്ന് തൃശൂരില്‍
നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍ കാന്‍ ബിജെപിയുടെ നേതൃയോഗം ഇന്ന് തൃശൂരില്‍ നടക്കും. തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ചുമതല യുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സാന്നിധ്യ ത്തിലാണ് യോഗം. ജനറല്‍ സെക്രട്ടറിമാര്‍, മണ്ഡലം ഇന്‍ചാര്‍ജ്മാര്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നവരെ ഉള്‍പ്പെടു ത്തിയാണ് യോഗം.
ഇതുവരെ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനങ്ങള്‍ക്ക് പുറമെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയായിരിക്കും പ്രധാന അജണ്ട. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള യാ ത്രയും ചര്‍ച്ച ചെയ്യും. പ്രചാരണ പരിപാടികള്‍ക്ക് കേന്ദ്ര നേതാക്കള്‍ എത്തുന്നതുള്‍പ്പെടെ ചര്‍ച്ചയ്ക്കു ണ്ട്.