കരട് വിജ്ഞാപനം സമരം ശക്തമാക്കാനൊരുങ്ങി വയനാട് സംരക്ഷണ സമിതി

0

കരട് വിജ്ഞാപനത്തിനെതിരെ സമരം ശക്തമാക്കാ നൊരുങ്ങി വയനാട് സംരക്ഷണ സമിതി. തുടക്കമെ ന്ന നിലയില്‍ ഈ മാസം 18ന് സുല്‍ത്താന്‍ ബത്തേരി യില്‍ സായാഹ്ന സദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കും.ഇതിനുപുറമെ ഈ വിഷയ ത്തില്‍ 25000 ഈമെയില്‍ സന്ദേശം കേന്ദ്ര വനം പരി സ്ഥിതി മന്ത്രാലയത്തിന് അക്കാനും തീരുമാനിച്ചു.

വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാ പനത്തി നെതിരെയാണ് പ്രത്യക്ഷസമരത്തിന് വയനാട് സംരക്ഷണ സമിതി ഒരുങ്ങുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഈ മാസം 18ന് ബത്തേരി യില്‍ വൈകിട്ട് മൂന്നിന് സായാഹ്ന സദസ്സും ആറ് മണിക്ക് പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കും. കഴിഞ്ഞദിവസം ബത്തേരി അസംപ്ഷന്‍ ഹാളില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ഈ തീരുമാനം. കേന്ദ്ര സര്‍ക്കാറിന്റെ കരട് വിജ്ഞാപ നം പിന്‍വലിക്കുന്നതുവരെ തുടര്‍ച്ചയായ സമര ങ്ങളുമായി മുന്നോട്ടുപോകാനാണ് വയനാട് സംര ക്ഷണസമിതിയുടെ തീരുമാനമെന്ന് ജനറല്‍ കണ്‍വീ നര്‍ പി എം ജോയി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!