കല്‍പ്പറ്റ: 15 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചു. ഓണ്‍ ലൈന്‍ വഴിയും സ്‌പോട് റജിസ്‌ട്രേഷന്‍ വഴിയും വാക്‌സീന്‍ സ്വീകരിക്കാമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും റജിസ്‌ട്രേഷനു വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും.
സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കംപ്യൂട്ടര്‍ വഴിയോ ലളിതമായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്താം. 2007ലോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും റജിസ്റ്റര്‍ ചെയ്യാം.
വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?
1. വാക്‌സീന്‍ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി റജിസ്റ്റര്‍ ചെയ്ത പേരിനു തൊട്ടു താഴെയുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താമസ സ്ഥലത്തെ പിന്‍ കോഡ് നല്‍കുക. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ജില്ല സെര്‍ച്ച് ചെയ്യാം.
2. ഓരോ തീയതിയിലും വാക്‌സീന്‍ കേന്ദ്രങ്ങളുടെ ഒഴിവ് കാണാന്‍ സാധിക്കും. താല്‍പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നല്‍കി കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ കണ്‍ഫേം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.
3. എന്തെങ്കിലും കാരണത്താല്‍ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മൊബൈല്‍ നമ്പറും ഒടിപി നമ്പരും നല്‍കി കോവിന്‍ സൈറ്റില്‍ കയറി ബുക്ക് ചെയ്യാവുന്നതാണ്.
4. വാക്‌സിനേഷന്‍ നടക്കുന്നതുവരെ റജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റെയും രേഖകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയും.
5. വാക്‌സീനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ റജിസ്റ്റര്‍ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. റജിസ്റ്റര്‍ ചെയ്ത ഫോട്ടോ ഐഡി കരുതണമെന്നും ഡിഎംഒ അറിയിച്ചു.
ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ചെയ്യുന്നതെങ്ങനെ?
1. ആദ്യമായി https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. ഹോം പേജിന് മുകള്‍ വശത്തായി കാണുന്ന റജിസ്റ്റര്‍/സൈന്‍ ഇന്‍ യുവര്‍സെല്‍ഫ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
2. അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പര്‍ നല്‍കി Get OTP ക്ലിക്ക് ചെയ്യുമ്പോള്‍ നല്‍കിയ മൊബൈലില്‍ ഒരു ഒടിപി നമ്പര്‍ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പര്‍ നല്‍കി വെരിഫൈ ക്ലിക്ക് ചെയ്യുക
3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തില്‍ ആധാറോ സ്‌കൂള്‍ ഐഡി കാര്‍ഡോ സിലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെണ്‍കുട്ടിയാണോ ആണ്‍കുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വര്‍ഷവും നല്‍കുക. ശേഷം റജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
4. ഇതോടെ ആ ആളുടെ പേര് റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോര്‍ ഓപ്ഷന്‍ നല്‍കി മറ്റു 3 പേരെ കൂടി റജിസ്റ്റര്‍ ചെയ്യാം.