പൂതാടി പഞ്ചായത്തിലെ ഇരുളം ഗവ: മൃഗാശുപത്രിയില്‍ ഡോക്ട്ര്‍ ഇല്ലാത്തത് ദുരിതമാകുന്നു.ആഴ്ചകളായി ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല. നിലവിലെ ഡോക്ട്ടര്‍ സ്ഥലം മാറി പോയതാണ് മൃഗാശുപത്രിയുടെ താളം തെറ്റാന്‍ കാരണം.അടിയന്തിരമായി ഡോക്ടറെ നിയമിക്കാനുള്ള നടപടികള്‍ ബന്ധപെട്ട മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്തെങ്കിലും രോഗം വന്നാല്‍ കേണിച്ചിറയിലോ,പുല്‍പ്പള്ളിയിലോ പോയി ചികിത്സ തേടേണ്ട അവസ്ഥയാണ്.
ഇരുളം മേഖലയിലെ 100 കണക്കിന് കര്‍ഷകര്‍ ക്ഷിര മേഖലയുമായി ബന്ധപെട്ടാണ് ഉപജീവനം നടത്തുന്നത്. ഡോക്ട്ടര്‍ ഇല്ലാത്തത് കടുത്ത പ്രതിസന്ധിയാണ് കര്‍ഷകര്‍ അനുഭവിക്കുന്നത് .നിലവില്‍ നടവയല്‍ മൃഗാശുപത്രിയിലെ ഡോക്ട്ടര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഇരുളത്ത് ആശുപത്രിയില്‍ ചാര്‍ജ്ജ് നല്കിയിട്ടുണ്ടങ്കിലും ഇത് പരിഹാരമല്ലന്ന് കര്‍ഷകര്‍ പറഞ്ഞു. അടിയന്തിരമായി ഡോക്ടറെ നിയമിക്കാനുള്ള നടപടികള്‍ ബന്ധപെട്ട മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.