ഇന്നലെ രാത്രിയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ആവയലില്‍ കാക്കനാട്ട് ബാബുവിന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടത്.നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. കൃഷിയിടത്തോട് ചേര്‍ന്ന് താമസിക്കുന്ന പൂണോക്കുളത്തില്‍ സുധീഷ് രാത്രി 11 മണിയോടെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ കടുവ പന്നിയെ ആക്രമിക്കുന്നതാണ് കണ്ടത്.ജനങ്ങളുടെ ഭീതിയും സുരക്ഷയും കണക്കിലെടുത്ത് പ്രദേശത്ത് ക്യാമറ വെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് കടുവയുടെ ജഡം വനം വകുപ്പ് കുഴിച്ച് മൂടിയെന്നാരോപിച്ച് നാട്ടുകാര്‍ വനം വകുപ്പ് ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി.