സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയ്ക്ക് ബത്തേരിയില്‍ വന്‍ സ്വീകരണം നല്‍കി. വയനാട് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അടിയന്തര പരിഹാരം കാണുമെന്ന് ചെന്നിത്തല ബത്തേരിയില്‍ പറഞ്ഞു.
വയനാടിന്റെ കാര്‍ഷിക, മെഡിക്കല്‍ കോളേജ്, റെയില്‍വേ വിഷയങ്ങളില്‍ ഊന്നിയാണ് ബത്തേരിയില്‍ സംസാരിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ബത്തേരിയില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.സ്വതന്ത്രമൈതാനിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ വയനാടിന്റെ പ്രശ്‌നങ്ങളില്‍ ഊന്നിയാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.
കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ന്നു.കര്‍ഷകര്‍ ഇനി എങ്ങനെ ജീവിക്കുമെന്നും മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാറിന് കഴിഞ്ഞില്ലെന്നും ആരോപിച്ച ചെന്നിത്തല കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യവക്കിലാണന്നും പറഞ്ഞു. വയനാട് മെഡിക്കല്‍ കോളേജ് നടപ്പിലാക്കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണ്.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രണ്ട് മാസത്തിനകം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും.വയനാട് റെയില്‍വേയുടെ കാര്യത്തില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അതിനുപിന്നില്‍ മറ്റുചില കളികളാണന്നും അദ്ദേഹം ആരോപിച്ചു.ചുരം ബദല്‍ റോഡിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും കേന്ദ്ര അനുമതി തേടാതെയും ഡിപിആര്‍ വെക്കാതെയുമാണ് ചുരംബദല്‍ റോഡ് എന്ന് പറഞ്ഞ് തറക്കല്ലിട്ടതെന്നും ചെന്നിത്തല ആരോപിച്ചു.പാവപ്പെട്ടവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടക്കുന്ന സര്‍ക്കാരാണ് ്‌കേരളം ഭരിക്കുന്നതെന്നും ആരോപിച്ച അദ്ദേഹം യുഡിഎഫ് സര്‍്ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ഇതിനു മാറ്റമുണ്ടാകുമെന്നും പറഞ്ഞു.സ്വീകരണയോഗത്തില്‍ കെ കെ അബ്രഹാം അധ്യക്ഷനായിരുന്നു.മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ടി സിദ്ദീഖ്,ദേവരാജന്‍,സി പി ജോണ്‍,ലതികാ സുഭാഷ്,കെ സി റോസക്കുട്ടി ടീച്ചര്‍,ജോണ്‍ ജോണ്‍,എന്‍ ഡി അപ്പച്ചന്‍,അഡ്വ. കെ എം ഫിലിപ്പ്,ടി മുഹമ്മദ്,ഉമ്മര്‍ കുണ്ടാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കൊളഗപ്പാറയില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യുഡിവൈഎഫ് സ്വീകരിച്ച ആനയിച്ചു.തുടര്‍ന്ന് അസംപ്ഷന്‍ ജംഗ്ഷനില്‍ വെച്ച് തുറന്ന ജീപ്പില്‍ സ്വതന്ത്രമൈതാനിയിലേക്ക് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആനയിക്കുകയും ചെയ്തു.