വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മേഖലയെ ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു

0

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശത്തെ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിച്ചു.കരട് വിജ്ഞാപനത്തില്‍ 9 തരം പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നു.വിജ്ഞാപന പ്രകാരം സങ്കേതത്തിന് പുറത്ത് 99 ദശാംശം 5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഇക്കോ സെന്‍സിറ്റീവ് സോണിന് കീഴില്‍ വരും.ബത്തേരി കാട്ടിക്കുളം ടൗണുകള്‍ പരിസ്ഥിതി ദുര്‍ബല മേഖലകളാകും.

ജനുവരി 28നാണ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്്.സങ്കേതത്തിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ പുതിയ ഹോട്ടലുകളും റിസോര്‍ട്ടുകളും പാടില്ല.പാറകളുടെ ഖനനം, വലിയ തോതിലുള്ള ജലവൈദ്യുതപദ്ധതികള്‍, തടിമില്ലുകള്‍, വെള്ളം വായു മണ്ണ് എന്നിവ മലിനമാക്കുന്ന വ്യവസായങ്ങള്‍ നിരോധിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പാടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!