ഷൂവില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെ.എല്‍ 50 എഫ് 8072 നമ്പര്‍ മാരുതി ആള്‍ട്ടോ കാറില്‍ വരികയായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഷക്കീര്‍ (37) ആണ് അറസ്റ്റിലായത്. ധരിച്ചിരിക്കുന്ന ഷൂവിന്റെ ഉള്ളിലായി ഒളിപ്പിച്ച രണ്ട് ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കല്‍പ്പറ്റ വെള്ളാരംകുന്ന് ജംഗ്ഷനില്‍ കല്‍പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് മയക്കു മരുന്ന് പിടിച്ചെടുത്തത്.