ബെനിറ്റ വര്‍ഗീസിന് സ്വീകരണം നല്‍കി

0

തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണ മത്സരത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടി നാടിന്റ് അഭിമാനമായി മാറിയ കല്ലോടി സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ബെനിറ്റ വര്‍ഗീസിന് സ്വീകരണം നല്‍കി.സ്വീകരണ റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ലാഗ് ഓഫ് ചെയ്തു.അനുമോദന സമ്മേളനം എം എല്‍ എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷനായിരുന്നു.

സ്‌കൂള്‍ മാനേജര്‍ ഫാദര്‍ബിജു, മാവറ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിജോള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജംഷീറ ശിഹാബ്, ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്റര്‍ എസ്. എസ്. കെ. വയനാട് എം അബ്ദുല്‍ അസീസ്, ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസര്‍ സജി എം ഒ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ മുഹമ്മദ് അലി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ട്ടിന്‍ എന്‍ പി, ഹെഡ്മിസ്ട്രസ് അന്നമ്മ എം ആന്റണി, പി ടി എ പ്രസിഡന്റ് ഷാനവാസ്, എം പി ടി എ പ്രസിഡന്റ് സാല്‍വി ഷാജു, സ്‌കൂള്‍ ലീഡര്‍ സിയാ സജി തുടങ്ങിയവര്‍ സംസാരിച്ചു.എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്‌ളസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകള്‍ എം എല്‍ എ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!