പത്ത് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും പിടികൂടി.
മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സുനില്‍.കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ പത്ത് ലിറ്റര്‍ ചാരായവും,25 ലിറ്റര്‍ വാഷും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ കുളത്താട പോരൂര്‍ റോഡില്‍ ആറോല ദാരോത്ത് ഉന്നതിയിലെ ബാല(48)നെ അറസ്റ്റ് ചെയ്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ചന്തു പി.കെ,സി.ഇ.ഒമാരായ അരുണ്‍ കെ.സി, ജിതിന്‍ പി. പി, ഡബ്ല്യു.സി.ഇ.ഒ സിബിജ പി.പി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു