സംസ്ഥാനത്ത് 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. സംസ്ഥാനത്താകെ 24,69 0ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. പൂര്‍ണമായും കൊവിഡ് മാര്‍ഗനിര്‍ദേശം പാലിച്ചുള്ള തുള്ളിമരുന്ന് വിതരണം വൈകീട്ട് 5 മണിവരെയാണുള്ളത്.അഞ്ച് വയസിന് താഴെയുള്ള 24,49,222 കുട്ടികളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ തുള്ളിമരുന്ന് വിതരണ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാനിധ്യത്തിലാണ് തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം നടന്നത്. കൊറോണ പശ്ചാത്തലത്തില്‍ മറ്റ് രോഗങ്ങളോട് പ്രതിരോധം തീര്‍ക്കുക എന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന്‌കൊവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആയ കുട്ടികള്‍ക്ക് ക്വാറന്റൈന്‍ പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും. അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.