ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത ജില്ലയില്‍ റെഡ് അലെര്‍ട്ട്

0

സംസ്ഥാനത്ത് ഇത്തവണ മഴജാഗ്രതയില്‍ ഓണക്കാലം. ഉത്രാടദിനമായ ഇന്ന് അതിതീവ്ര മഴയ്ക്കാണ് സാധ്യത. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണുള്ളത്. തിരുവോണദിനമായ നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ചും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകും.കോമറിന്‍ മേഖലയിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഒപ്പം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രതവേണമെന്നാണ് അറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!