വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
മാനന്തവാടി ടൗണില്‍ മൈസൂര്‍ റോഡ് ജംഗ്ഷനില്‍ റോഡ് പ്രവര്‍ത്തി ആരംഭിക്കുന്നതിനാല്‍ 01.02.2021 മുതല്‍ 19.02.2021 വരെ മൈസൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ വരെയുള്ള റോഡില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
ട്രാഫിക് താഴെ സൂചിപ്പിച്ചിരിക്കുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.
01..കല്‍പ്പറ്റ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ്റ്റാന്‍ഡ് – എല്‍.എഫ് സ്‌കൂള്‍-കെ.ടി ജംഗ്ഷന്‍- പോസ്റ്റ് ഓഫീസ് – താഴങ്ങാടി റോഡ് വഴി തിരിച്ചു പോകേണ്ടതാണ്.
02..മൈസൂര്‍ ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിക്ക് സമീപത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് എച്ച്.ഡി.എഫ്.സി ബാങ്ക് റോഡ് – വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ – എല്‍.എഫ് സ്‌കൂള്‍ വഴി കല്‍പ്പറ്റ ഭാഗത്തേക്ക് പോകേണ്ടതാണ് (വണ്‍ വേ)
03..മൈസൂര്‍ റോഡ് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപാസ് – എരുമത്തെരുവ് വഴിയോ, അംബേദ്കര്‍ റോഡ് (കെ.എസ്.ആര്‍.ടി.സി ഗ്യാരേജ്) വഴിയോ പോകേണ്ടതാണ്.
04..മൈസൂര്‍ ഭാഗത്ത് നിന്നും കല്‍പ്പറ്റ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസ് -വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ – ബസ് സ്റ്റാന്‍ഡ് വഴി പോകേണ്ടതാണ്.
05..തലശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഗാന്ധിപാര്‍ക്ക് -കെ.ടി ജംഗ്ഷന്‍ – പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ താഴെയങ്ങാടി വഴി പോകേണ്ടതാണ്.