മാതൃകയായി നീലേശ്വരം ലയണ്‍സ് ക്ലബ്

0

ഇരു കിഡ്ണികളും തകരാറിലായി ഡയാലിസീസിന് വിധേയനാവുന്ന യുവാവിന് കാസര്‍കോട് നീലേശ്വരം ലയണ്‍സ് ക്ലബിന്റെ കൈതാങ്ങ്. മാനന്തവാടി വള്ളിയൂര്‍കാവ് ചോലാമലയില്‍ ബിജു ആന്റണിയുടെ ഒരു വര്‍ഷത്തെ ഡയാലിസീസിനുള്ള തുക നല്‍കിയാണ് യുവാവിനും കുടുംബത്തിനും കൈതാങ്ങായത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട് ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് ബിജു ആന്റണിയും കുടുംബവും ഇപ്പോള്‍ നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!