ആനുകൂല്യം നിഷേധിച്ചു; പ്രതിഷേധവുമായി കുടുംബങ്ങള്‍
ഉരുൾപൊട്ടലും മണ്ണിടിച്ചിലിനെ തുടർന്ന് മാറ്റി പാർപ്പിച്ച ആദിവാസി തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിച്ചു. തൊഴിലാളികൾ മാനന്തവാടി വില്ലേജ് ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. മാനന്തവാടി പഞ്ചാരകൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലെ തൊഴിലാളികൾക്കാണ് ആനുകൂല്യം നിഷേധിച്ചതിന്റെ പേരിൽ കൗൺസിലർ മുജീബ് കോടിയോടന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇവർക്ക് ആനുകൂല്യം നൽകുമെന്ന് റവന്യു വകുപ്പും പറയുന്നു.