കേരളോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കലാകായിക മത്സരങ്ങളില്‍ വന്‍പങ്കാളിത്തം. ബത്തേരി നഗരസഭയിലെ കടമാന്‍ചിറ മൈതാനത്തിലെ ക്രിക്കറ്റ് മത്സരത്തില്‍ 12 ടീമുകളണ് മാറ്റുരക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകളാണ് കലാകായിക പരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നത്.അത്ലറ്റിക്സ് മീറ്റുകളിലും നല്ല പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷമെത്തിയ കേരളോല്‍സവത്തിന് വന്‍വരവേല്‍പ്പാണ് ഇത്തവണ ലഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകളാണ് കലാകായിക പരിപാടികള്‍ ഏറ്റെടുത്ത് നടത്തുന്നത്. നഗരസഭയിലും വലിയതോതിലുള്ള ജനപിന്തുണയാണ് ഇത്തവണ കേരളോത്സവത്തിന് ലഭിച്ചികൊണ്ടിരിക്കുന്നത്. ടീമുകളുടെയും മത്സരാര്‍ഥികളുടെയും എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കേരളോത്സവത്തോട് അനുബന്ധി്ച്ച് നഗരസഭ സ്റ്റേഡിയത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തിലും, കടമാന്‍ചിറ മൈതാനിയില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിലും പന്ത്രണ്ട് വീതം ടീമുകളാണ് പങ്കെടുത്തത്. അത്ലറ്റിക്സ് മീറ്റുകളിലും നല്ല പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ പറഞ്ഞു.